അറസ്റ്റിലായ ആഷിഖ്
Posted On
date_range Updated On
date_range സ്കൂട്ടറിൽ അഭ്യാസവുമായി റീൽ ഷൂട്ട്; യുവാവ് അറസ്റ്റിൽ
മംഗളൂരു: മണിപ്പാലിൽ ദേശീയപാതയിൽ ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസിലേക്ക് പോകുന്ന റോഡിൽ അപകടകരമായ രീതിയിൽ സ്കൂട്ടറിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അത്രാടി സ്വദേശി മുഹമ്മദ് ആഷിഖാണ് (19) പിടിയിലായത്. റീൽ ഷൂട്ടിങ്ങിന്റെ ഭാഗമായി വിഡിയോയും യുവാവ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.ഈ മാസം നാലിന് ചിത്രീകരിച്ച വിഡിയോ വൈറലായതിനെത്തുടർന്ന് മണിപ്പാൽ പൊലീസ് അറസ്റ്റ് ചെയ്ത് ഇരുചക്ര വാഹനം പിടിച്ചെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.