മർദനമേറ്റ മഞ്ച മൊകേര
Posted On
date_range Updated On
date_range കടവരാന്തയിൽ നിന്ന ദലിത് വയോധികന് ഉടമയുടെ ക്രൂര മർദനം
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടിക്കടുത്ത കൊക്കഡയിൽ കനത്ത മഴയിൽ കടവരാന്തയിൽ നിന്നതിന് ദലിതനായ വയോധികനെ കടയുടമ മർദിച്ചതായി പരാതി. തലക്കും കൈക്കും സാരമായി പരിക്കേറ്റ മഞ്ച മൊകേരയെ (67) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കടയുടമ രാമണ്ണ ഗൗഡക്കെതിരെ ധർമസ്ഥല പൊലീസ് കേസെടുത്തു. അസഭ്യം പറഞ്ഞതിന് പിന്നാലെ മരക്കഷണം കൊണ്ട് തലക്കും പുറത്തും അടിക്കുകയായിരുന്നെന്ന് പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.