Posted On
date_range Updated On
date_range ഭാര്യയുടെ തലയറുത്ത ഭർത്താവ് അറസ്റ്റിൽ
ബംഗളൂരു: ഭർത്താവ് ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം മൃതശരീരം വെട്ടിനുറുക്കി. തുമകുരു ജില്ലയിലെ ഹോസ്പേട്ട് ഗ്രാമത്തിൽ സി.വി. പുഷ്പയാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സി. ശിവറാമിനെ (37) പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രി ഭാര്യയുമായുണ്ടായ വഴക്കാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പുഷ്പയുടെ തല അറുത്തുമാറ്റിയ ശേഷം മൃതദേഹം ഇയാള്‍ അടുക്കളയില്‍നിന്ന് കഷണങ്ങളാക്കുകയായിരുന്നു. മരമിൽ തൊഴിലാളിയാണ് ശിവറാം. വാടകവീട്ടില്‍ താമസിക്കുന്ന ദമ്പതിമാര്‍ക്ക് എട്ടു വയസ്സുള്ള കുട്ടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.