ഹരീഷ് പൂഞ്ച

വനം ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിന് ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്ക് എതിരെ ധർമ്മസ്ഥല പൊലീസ് കേസെടുത്തു. വനം ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്.

ഉപ്പിനങ്ങാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.കെ.ജയപ്രകാശാണ് പരാതിക്കാരൻ. ഈ മാസം ഏഴിന് കലെഞ്ചെ ഗ്രാമത്തിൽ വനഭൂമിയിൽ വീട് നിർമ്മാണം അധികൃതർ തടഞ്ഞിരുന്നു. കുടുംബം വർഷങ്ങളായി കൈവശം വെക്കുന്ന ഭൂമിയിൽ ഈ നടപടി പ്രതിഷേധത്തിനിടയാക്കി. വിവരം അറിഞ്ഞ് എത്തിയ എം.എൽ.എ വനം ഉദ്യോഗസ്ഥനെ നാട്ടുകാരുടെ മുന്നിലിട്ട് മോശം പദപ്രയോഗങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതി.

Tags:    
News Summary - Complaint filed against Beltangady MLA for censuring forest officials on duty in public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.