കാശി ബോപ്പയ്യ
Posted On
date_range Updated On
date_range കാണാതായ കാപ്പിത്തോട്ടം മാനേജർ തടാകത്തിൽ മരിച്ച നിലയിൽ
മംഗളൂരു: രണ്ടു ദിവസം മുമ്പ് കാണാതായ ചിക്കമംഗളൂരു എൻ.ആർ പുരം ബലെഹൊന്നൂർ ഖാൻ ഗുഡ്ഡ കാപ്പിത്തോട്ടം മാനജർ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കുടക് ഷെട്ടിഗെരി സ്വദേശി കാശി ബോപ്പയ്യ(52) ആണ് മരിച്ചത്.
പൊടുന്നനെ അപ്രത്യക്ഷനായ ബോപ്പയ്യക്കായി തിരച്ചൽ നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരം കാപ്പിത്തോട്ടം പരിസരത്തെ തടാകത്തിൽ മൃതദേഹം കണ്ടെത്തിയത്. ബോപ്പയ്യ ഉപയോഗിക്കുന്ന ജീപ്പ്, പേഴ്സ്, പാദരക്ഷകൾ എന്നിവ തടാകത്തിനടുത്തുണ്ടായിരുന്നു. ബാലെഹൊന്നൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.