ബംഗളൂരു മലയാളി ഫോറം സീനിയർ വിങ് ക്രിസ്മസ്, പുതുവത്സരാഘോഷത്തില്‍നിന്ന്

ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു മലയാളി ഫോറം സീനിയർ വിങ്ങിന്‍റെ നേതൃത്വത്തിൽ ക്രിസ് മസ്, പുതുവത്സരാഘോഷം എസ്.ജി.പാളയ മരിയ ഭവനിൽ നടന്നു.

എസ്.ജി. പാളയ മുൻ കോർപറേറ്റർ ജി. മഞ്ജുനാഥ് മുഖ്യാതിഥിയായി. ആസ്റ്റർ ഹോസ്പിറ്റൽ ജി.എം പരശുറാം, സീനിയർ വിങ് ചെയർമാൻ വിജയൻ തോനൂർ, പ്രസിഡന്‍റ് പി.ജെ. ജോജോ, ട്രഷറർ ഹെറാൾഡ് മാത്യു, ജോയന്‍റ് സെക്രട്ടറി ഇ.ജെ. സജീവ്, ഡോ. മൃണാളിനി പത്മനാഭൻ, കെ. രാജൻ, രാജൻ തോമസ്, അജയ് കിരൺ, വൈസ് പ്രസിഡന്‍റ് അരുൺ ജോർജ്, ദിവാകരൻ, മുൻ സെക്രട്ടറി മധു കലമാനൂർ എന്നിവർ സംസാരിച്ചു.

ടോണി, ചാർളി മാത്യു, ഷാജിയാർ പിള്ള, അനിൽ ധർമപതി, ഷാജു ദേവസി, രവി ചന്ദ്രൻ, ഓമന ജേക്കബ്, ജെസ്സി ഷിബു, അശ്വതി, അമൽ, ദിനേശ്, മാർട്ടിൻ, ജോഷി, ജോസ്, ജോയ്, ജോസഫ് എന്നിവർ നേതൃത്വം നൽകി. ആയുർവേദ സൗജന്യ മെഡിക്കൽ ക്യാമ്പ്, കൾചറൽ പ്രോഗ്രാം, ബിരിയാണി ചലഞ്ച്, നാദം ഓർക്കസ്ട്ര അവതരിപ്പിച്ച മ്യൂസിക് നൈറ്റ് എന്നിവ അരങ്ങേറി.

Tags:    
News Summary - Christmas and New Year celebrations organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.