Posted On
date_range Updated On
date_range ചീഫ് മിനിസ്റ്റേഴ്സ് കപ്പ്: ശാന്തിനഗറും സി.വി. രാമൻ നഗറും ഫൈനലിൽ
ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന് (കെ.എസ്.എഫ്.എ) കീഴിൽ ബി.ഡി.എഫ്.എ സംഘടിപ്പിക്കുന്ന പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ശാന്തിനഗറും സി.വി. രാമൻ നഗറും ഫൈനലിൽ കടന്നു. വെള്ളിയാഴ്ച ഉച്ചക്ക് നടന്ന ഒന്നാം സെമി ഫൈനലിൽ ശാന്തിനഗർ രാജാജി നഗറിനെ എതിരില്ലാത്ത നാലുഗോളിനും വൈകീട്ട് മൂന്നിന് നടന്ന രണ്ടാം സെമി ഫൈനലിൽ സി.വി. രാമൻ നഗർ സർവജ്ഞ നഗറിനെ ഷൂട്ടൗട്ടിലും വീഴ്ത്തി. ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.