ബ​സ​വ​ക​ല്യാ​ണി​ലെ ബ​സ​വ മ​ഹാ​മ​നെ​യി​ൽ അ​ക്ക​പ​ടെയി​ല്‍ സ്ത്രീ ​ശ​ക്തി സ്വ​യം പ്ര​തി​രോ​ധ പ​രി​പാ​ടിയിലെ അംഗങ്ങളോടൊപ്പം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

സ്ത്രീ ശാക്തീകരണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം- മുഖ്യമന്ത്രി

ബംഗളൂരു: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ കർണാടക സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബസവകല്യാണിലെ ബസവ മഹാമനെയിൽ അക്കപടെ - സ്ത്രീ ശക്തി സ്വയം പ്രതിരോധ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ ധൈര്യത്തെയും, ഭൂമിയെയും, പ്രതീക്ഷയെയും, ഐക്യത്തെയും, വെളിച്ചത്തെയും പ്രതിനിധീകരിക്കുന്നുവെന്നും സ്ത്രീശക്തിയാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനാണ് അക്കപടെ സംരംഭം ആരംഭിച്ചത്. വനിതാ-ശിശു വികസന വകുപ്പിന്‍റെ പിന്തുണയോടെ നടപ്പാക്കുന്ന പരിപാടി ഇപ്പോൾ കർണാടകയിലുടനീളം വ്യാപിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് അവരുടെ മറഞ്ഞിരിക്കുന്ന കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നൽകണം. ഓരോ ഗ്രാമപഞ്ചായത്തിലും വനിതാ സംഘടനകൾ രൂപീകരിക്കണം. സ്ത്രീകള്‍ നേതൃപാടവം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളുടെ ജീവിതത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതതിന് സര്‍ക്കാര്‍ ഗ്യാരണ്ടി പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട് കൂടാതെ പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉപമുഖ്യമന്ത്രി ഡോ.ജി.പരമേശ്വര, മന്ത്രിമാരായ ഈശ്വർ ഖാന്ദ്രെ, ശരൺപ്രകാശ് പാട്ടീൽ, എം.പി.സാഗർ ഖാന്ദ്രെ, എം.എൽ.എ.മാരായ റഹീം ഖാൻ, ശൈലേന്ദ്ര ബെൽദാലെ, ശരണു സലാഗർ, മാലാ ബി. നാരായൺ, എൽ.കെ. അതിക്, വിജയ് സിങ്, ജില്ല കമീഷണർ ശിൽപ ശർമ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഗിരീഷ് ബഡോലെ, സ്റ്റേറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഗിരീഷ് ബഡോൾ, പ്രക്കാപ ഗിണ്ടേ മറ്റ് നിരവധി നേതാക്കളും ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. 

Tags:    
News Summary - Chief Minister says Government committed to women empowerment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.