സി.എച്ച്. മുഹമ്മദ് കോയ നാഷനൽ പൊളിറ്റിക്കൽ സിമ്പോസിയം ഇന്ന്

ബംഗളൂരു: കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ‘സി.എച്ചിന്റെ ലോകം’ എന്ന വിഷയത്തിൽ ശനിയാഴ്ച നാഷനൽ പൊളിറ്റിക്കൽ സിമ്പോസിയം സംഘടിപ്പിക്കുന്നു. മഡിവാള സേവറി ഹോട്ടലിൽ രാത്രി ഒമ്പതുമുതൽ 12 വരെ നീളുന്ന സിമ്പോസിയത്തിൽ സി.എച്ചിന്റെ ഐതിഹാസിക ജീവ ചരിത്രം, സി.എച്ച്. ഉയർത്തിപ്പിടിച്ച വിവിധ സാമൂഹിക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യും.

എസ്.വൈ.എസ്. കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ സി.എച്ചിന്റെ മാതൃകാ പരമായ ജീവിതം എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിക്കും. രാഷ്ട്രീയ നിരീക്ഷകനും ചിന്തകനുമായ സി. ഹംസ, ‘സി.എച്ച്.: ഇന്ത്യൻ ന്യൂന പക്ഷ രാഷ്ട്രീയത്തിന്റെ വഴികാട്ടി’ എന്ന വിഷയത്തിൽ സദസ്സുമായി സംവദിക്കും. മഡിവാളയിലെ സേവറി ഹോട്ടലിൽ ആണ് പരിപാടി.

കർണാടക മിനിമം വേജ് ബോർഡ് ചെയർമാൻ ടി.എം. ഷാഹിദ് മുഖ്യ അതിഥിയാകും. ഇ.എം.എസ്. പഠന വേദി ചെയർമാൻ ആർ.വി. ആചാരി, സി.എച്ചിന്റെ സാഹിത്യ ലോകത്തെ സംഭാവനകൾ പങ്കു വെക്കും. എം.എം.എ. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, എസ്.വൈ.എസ് ബാംഗ്ലൂർ ജന. സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.കെ. അഷ്‌റഫ്, കെ.എച്ച്. ഫാറൂഖ് (തണൽ ബാംഗ്ലൂർ), അഡ്വ. ഉസ്മാൻ, ബാംഗ്ലൂർ കെ. എം.സി.സി സ്ഥാപക നേതാവ് ശംസുദ്ദീൻ കൂടാളി, കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ രക്ഷധികാരികളായ സി.കെ. നൗഷാദ് ബൊമ്മനഹള്ളി, നാസർ ബൻശങ്കറി, ശംസുദ്ദീൻ സാറ്റലൈറ്റ് , നാസർ ജയനഗർ തുടങ്ങിയവർ സംബന്ധിക്കും. സി.എച്ച്. മെമ്മോറിയൽ മാനവ സേവ പുരസ്കാർ ചടങ്ങിൽ ജൂറി അംഗങ്ങൾ പ്രഖ്യാപിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ ഈസ നീലസാന്ദ്ര, നാദിർഷ ജയനഗർ, ശംസുദ്ദീൻ അനുഗ്രഹ, സമദ് മൗലവി മാണിയൂർ, സി.എച്ച്. ഷാജൽ തുടങ്ങിയവർ അറിയിച്ചു.

Tags:    
News Summary - CH. Muhammed Koya National Political Symposium today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.