ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച പാറപ്പുറത്ത് ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഡോ. ജോർജ് മരങ്ങോലി മുഖ്യപ്രഭാഷണം നടത്തുന്നു
പാറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചു
ബംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ പാറപ്പുറത്തിന്റെ (കെ.ഇ. മത്തായി) ജന്മശതാബ്ദി ആഘോഷിച്ചു. ഇന്ത്യൻ ട്രേഡ് സർവിസ് ഉദ്യോഗസ്ഥനായിരുന്ന ഫ്രാൻസീസ് ആന്റണി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷതവഹിച്ചു. ഡോ. ജോർജ് മരങ്ങോലി മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരി ബ്രിജി കെ.ടിയെ ആദരിച്ചു.
ഡോ. മാത്യു മണിമല, അഭിമലൈക്ക്, മിൽക്കാജോസ്, പ്രഫ. കെ.ജെ. ജോസഫ്, ജോമോൻ ജോബ്, ജയ്സൻ ജോസഫ്, സി.ഡി. ഗബ്രിയേൽ, ആൻഡ്രിയ ജയ്സൻ, മജീസ് സജി എന്നിവർ സംസാരിച്ചു. സ്നേഹവിരുന്നൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.