ചിന്നസ്വാമി സ്റ്റേഡിയത്തിലെ സി.സി.ടി.വി പ്രവര്‍ത്തനരഹിതമാക്കി; രണ്ടുപേർക്കെതിരെ കേസ്

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐ.പി സി.സി.ടി.വി പ്രവര്‍ത്തനരഹിതമാക്കിയ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച നടന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും (ആര്‍.‍സി.ബി) ഗുജറാത്ത് ടൈറ്റന്‍സും (ജി.ടി) തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സ്റ്റേഡിയത്തിലെ സി.സി.ടി.വികള്‍ പ്രവര്‍ത്തനരഹിതമാക്കിയതായി കണ്ടെത്തയത്. 240ലധികം സി.സി.ടി.വി കാമറകളാണ് പ്രവർത്തനരഹിതമാക്കിയത്. സംഭവത്തില്‍ ചിത്രദുർഗ ഹിരിയൂർ സ്വദേശിമഞ്ജുനാഥ്, ഉത്തർപ്രദേശ് സ്വദേശിയായ അബ്ദുൾ കലാം എന്നിവർക്കെതിരെ കബ്ബൺ പാർക്ക് പൊലീസ് കേസെടുത്തു.മത്സര ദിവസങ്ങളിൽ ഡിജിറ്റൽ സൗകര്യം ലഭ്യമാക്കുന്ന ഐ.വി.എസ് ഡിജിറ്റൽ സൊല്യൂഷന്‍റെ സബ്-വെണ്ടറുടെ കീഴിൽ ജോലി ചെയ്തിരുന്നവരാണ് പ്രതികള്‍ രണ്ടു പേരും.

മത്സര ദിവസങ്ങളിൽ എ.ഐ അധിഷ്ഠിത നിരീക്ഷണ സൗകര്യം ലഭ്യമാക്കുന്ന ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാക്ക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനായ ആദിത്യ ഭട്ട് ആണ് പരാതി നൽകിയത്. പ്രതികള്‍ ഇരുവരും പാസില്ലാതെ സി.സി.ടി.വി കൺട്രോൾ റൂമിൽ പ്രവേശിച്ചുവെന്നും നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡർ (എൻ.വി.ആർ) സിസ്റ്റങ്ങളും അനുബന്ധ ഫൈബർ കണക്ഷനുകളും നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

കൂടാതെ പാർക്കിങ് ഏരിയക്ക് സമീപമുള്ള കൺട്രോൾ റൂം, കണക്ഷൻ ബോക്സുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥലത്തേക്ക് പ്രതികള്‍ പ്രവേശിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രവേശന കവാടങ്ങള്‍, നിയന്ത്രിത മേഖലകള്‍, തുടങ്ങിയ സ്ഥലങ്ങളിലെ കാമറകളാണ് പ്രവര്‍ത്തന രഹിതമായത് എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് തത്സമയ ദൃശ്യങ്ങള്‍ പൊലീസിന് നല്‍കാന്‍ കഴിഞ്ഞില്ല. പ്രതികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - CCTV cameras at Chinnaswamy Stadium disabled; case filed against two people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.