Posted On
date_range Updated On
date_range യുവാവും യുവതിയും സഞ്ചരിച്ച കാർ തടഞ്ഞു; സദാചാര ഗൂണ്ടായിസത്തിനെതിരെ കേസ്
മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഭട്കലിൽ വ്യത്യസ്ത മതക്കാരായ യുവാവും യുവതിയും സഞ്ചരിച്ച കാർ തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകർ തടഞ്ഞു. ഇതിനെതിരെ പൊലീസ് കേസെടുത്തത്തതിനെത്തുടർന്ന് സദാചാര ഗുണ്ടായിസം കാണിച്ചവരുടെ അനുകൂലികൾ പ്രതിഷേധിച്ചു.
ഭട്കൽ-സാഗർ റോഡിലാണ് സംഭവം അരങ്ങേറിയത്. യുവാവ് ഇതര മതത്തിലെ യുവതിയെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോവുന്നു എന്നാരോപിച്ച് കാറിലുണ്ടായിരുന്നവരെ സംഘം ചോദ്യം ചെയ്തു. തുടർന്ന് യുവതിയെ ഭട്കലിലുള്ള അവരുടെ വസതിയിലേക്ക് തിരിച്ചയച്ചു. യുവാവിനെ പൊലീസിന് കൈമാറി. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനും ക്രമസമാധാനം തകർക്കാൻ ശ്രമിച്ചതിനും ഈ സംഘത്തിന് എതിരെ പൊലീസ് കേസെടുത്തു. തുടർന്ന് നൂറുകണക്കിന് തീവ്ര ഹിന്ദുത്വ പ്രവർത്തകർ ഭട്കൽ ടൗൺ പൊലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി പ്രതിഷേധ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.