ബംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് ബംഗളൂരു ട്രാഫിക് പൊലീസ് 58 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിൽ പൊലീസ് പ്രത്യേകപരിശോധന നടത്തിയത്.
രാവിലെ മൂന്നുമണിക്കൂർ പലയിടങ്ങളിലായി 4500-ൽപരം സ്കൂൾബസുകൾ പരിശോധിച്ചു. മദ്യപിച്ചവരുടെ ലൈസൻസ് പിടിച്ചെടുത്ത പൊലീസ് ഇവ ബന്ധപ്പെട്ട ആർ.ടി ഓഫിസിന് കൈമാറും. ആർ.ടി.ഒ ലൈസൻസ് താൽക്കാലികമായി റദ്ദാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.