ഐഡിയ വേൾഡ് ഡിസൈൻ ചെയ്ത ഗൗൺ അണിഞ്ഞ് കാൻസ് ചുവപ്പ് പരവതാനിയിൽ യൂനിവേഴ്സ് ഫൈനലിസ്റ്റ് ലുജെയ്ൻ യാക്കൂബ്. തോമസ് അബ്രഹാം സമീപം
കാൻ ചലച്ചിത്രോത്സവത്തിൽ തിളങ്ങി ‘ഐഡിയ വേൾഡ്’ ഗൗൺ
ബംഗളൂരു: ഫ്രാൻസിൽ നടക്കുന്ന കാൻ ചലച്ചിത്രോത്സവ വേദിയിലെ ചുവപ്പു പരവതാനിയിൽ സെലിബ്രിറ്റികളെ ബംഗളൂരു ‘ഐഡിയ വേൾഡ്’ വിദ്യാർഥികൾ ഡിസൈൻ ചെയ്ത ഗൗൺ കോരിത്തരിപ്പിച്ചു. പ്രശസ്ത ഡിസൈനർ തോമസ് അബ്രഹാം ഇതിനകം തെളിയിച്ച മികവുകളിൽ ശിഷ്യരും അതിശയിപ്പിക്കുന്ന രൂപം തുന്നിച്ചേർത്തു.
ഐഡിയ വേൾഡ് കോളജ് ഫാഷൻ ഡിസൈൻ പ്രോഗ്രാമിലെ വിദ്യാർഥികളായ ടി. ജെറോണിയും നിവേദയും ചേർന്ന് തോമസ് അബ്രഹാമിന്റെ ബ്രാന്റിൽ ഉപദേശങ്ങൾക്ക് വിധേയമായി അതിസൂക്ഷ്മമായി തയാറാക്കിയ ഗൗണാണ് മിസ് യൂനിവേഴ്സ് ഫൈനലിസ്റ്റുകളും പാരീസ് ഫാഷൻ വീക്ക് സൂപ്പർ മോഡലുകളും അണിഞ്ഞത്. ഗൗണിന്റെ മനോഹാരിത കണ്ണെടുക്കാതെ ആസ്വദിച്ച സെലിബ്രിറ്റികളും ഛായാഗ്രാഹകരും അബ്രഹാമിനേയും ശിഷ്യരേയും മുക്തകണ്ഠം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.