representational image
Posted On
date_range Updated On
date_range ജയിലിൽ കഴിയുന്ന മകന് നൽകിയ വസ്ത്രമടങ്ങിയ ബാഗിൽ കഞ്ചാവ്
ബംഗളൂരു: ജയിലിൽ കഴിയുന്ന മകന് വസ്ത്രമെത്തിച്ച ബാഗിൽ കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് പിതാവിനെ മാണ്ഡ്യ പൊലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യ ഹലഗൂരു സ്വദേശി ശിവണ്ണയാണ് (59) അറസ്റ്റിലായത്.മാണ്ഡ്യ ജില്ല ജയിലിൽ കഴിയുന്ന മകൻ മധുസൂദനന് (27) വസ്ത്രം നൽകാനെത്തിയതായിരുന്നു ശിവണ്ണ.ഇയാളുടെ ബാഗ് ജയിൽ അധികൃതർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ, ബാഗിൽ കഞ്ചാവുള്ള വിവരം ശിവണ്ണക്ക് അറിയില്ലെന്നാണ് മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.