ബൊമ്മസന്ദ്ര-ആർ.വി റോഡ് മെട്രോ ഫെബ്രുവരിയിൽ

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ ബൊ​മ്മ​സ​ന്ദ്ര-​ആ​ർ.​വി റോ​ഡ് പാ​ത​യി​ൽ ഫെ​ബ്രു​വ​രി​യി​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ. 19.5 കി​ലോ​മീ​റ്റ​ർ പാ​ത​യി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. 2017ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച പാ​ത​യി​ൽ 2021ൽ ​സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ച​തെ​ങ്കി​ലും കോ​വി​ഡ് ഉ​ൾ​പ്പെ​ടെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം നീ​ളു​ക​യാ​യി​രു​ന്നു. വൈ​റ്റ്ഫീ​ൽ​ഡി​നു പി​ന്നാ​ലെ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലേ​ക്കും ന​മ്മ മെ​ട്രോ എ​ത്തു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മെ​ട്രോ പാ​ത​യാ​ണി​ത്. പാ​ത​യി​ലെ 16 സ്റ്റേ​ഷ​നു​ക​ളി​ൽ 15 എ​ണ്ണ​ത്തി​ന്റെ​യും 95 ശ​ത​മാ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ആ​ർ.​വി റോ​ഡ്, റാ​ഗി​ഗു​ഡ, ജ​യ​ദേ​വ ഹോ​സ്പി​റ്റ​ൽ, ബി.​ടി.​എം ലേ​ഔ​ട്ട്, സി​ൽ​ക്ക് ബോ​ർ​ഡ്, ബൊ​മ്മ​ന​ഹ​ള്ളി, ഹൊ​ങ്ങ​സ​ന്ദ്ര, കു​ഡ്‌‌​ലു ഗേ​റ്റ്, സി​ങ്ങ​സ​ന്ദ്ര, ഹൊ​സ റോ​ഡ്, ബ​ര​ത്ത​ന അ​ഗ്ര​ഹാ​ര, കോ​ന​പ്പ​ന അ​ഗ്ര​ഹാ​ര, ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി, ഹു​സ്കൂ​ർ റോ​ഡ്, ഹെ​ബ്ബ​ഗോ​ഡി, ബൊ​മ്മ​സ​ന്ദ്ര എ​ന്നി​വ​യാ​ണ് സ്റ്റേ​ഷ​നു​ക​ൾ. സി​ൽ​ക്ക്ബോ​ർ​ഡ് മു​ത​ൽ ആ​ർ.​വി റോ​ഡ് വ​രെ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ റാ​ഗി​ഗു​ഡ്ഡ ഡ​ബി​ൾ ഡെ​ക്ക​ർ മേ​ൽ​പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു. ഡ്രൈ​വ​റി​ല്ലാ ട്രെ​യി​നു​ക​ളു​ടെ നി​ർ​മാ​ണം ചൈ​ന​യി​ൽ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ആ​റു കോ​ച്ചു​ക​ളു​ള്ള ര​ണ്ട് ട്രെ​യി​നു​ക​ളാ​ണ് എ​ത്തി​ക്കു​ന്ന​ത്. ഇ​വ ക​പ്പ​ൽ മാ​ർ​ഗം ചെ​ന്നൈ​യി​ൽ എ​ത്തും. ഡി​സം​ബ​ർ 20ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags:    
News Summary - Bommasandra-RV Road Metro in February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.