സംഗണ്ണ കാരാടി
Posted On
date_range Updated On
date_range കർണാടകയിലെ ബി.ജെ.പി എം.പി സംഗണ്ണ കാരാടി കോൺഗ്രസിലേക്ക്
ബംഗളൂരു: കർണാടക കൊപ്പാലിലെ സിറ്റിങ് എം.പി സംഗണ്ണ കാരാടി ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങുന്നു. അടുത്ത ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷം നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ ലക്ഷ്മൺ സവാദി എം.എൽ.എയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച ഒരുക്കുന്നത്. കാരാടി സംഗണ്ണയുടെ വീട്ടിൽ കൊപ്പാലിലെ കോൺഗ്രസ് സ്ഥാനാർഥി രാജശേഖര കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.