ബംഗളൂരു: ബി.ജെ.പി നേതാവും എം.എൽ.സിയുമായ ആയനൂർ മഞ്ജുനാഥ് സ്ഥാനം രാജിവെക്കും. പാർട്ടി നേതാവായ ഈശ്വരപ്പയുമായുള്ള പ്രശ്നത്തെ തുടർന്നാണ് രാജി തീരുമാനം. ഈശ്വരപ്പ, മകൻ കെ.ഇ. കന്തേഷിനായി ശിവമൊഗ്ഗ അർബൻ മണ്ഡലം സീറ്റ് തരപ്പെടുത്തിയെന്നും അദ്ദേഹം നാണമില്ലാത്തയാളാണെന്നും ആയനൂർ മഞ്ജുനാഥ് പറഞ്ഞു.
മണ്ഡലത്തിൽ ഈശ്വരപ്പക്കെതിരെയോ മകനെതിരെയോ മത്സരിക്കാൻ തയാറാണെന്ന് മഞ്ജുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മഞ്ജുനാഥ് കോൺഗ്രസിൽ ചേരുമെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ശിവമൊഗ്ഗ അർബൻ മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.