മുനിരത്ന നായിഡു
Posted On
date_range Updated On
date_range ലൈംഗികാതിക്രമക്കേസിൽ ബി.ജെ.പി എം.എൽ.എ മുനിരത്ന നായിഡുവിന് ജാമ്യം
ബംഗളൂരു: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ ആർ.ആർ. നഗർ മണ്ഡലം ബി.ജെ.പി എം.എൽ.എ എൻ. മുനിരത്ന നായിഡുവിന് ബംഗളൂരു പ്രത്യേക കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു.
ലക്ഷം രൂപയും രണ്ട് ആൾ ജാമ്യവുമാണ് അനുവദിച്ചത്. ബംഗളൂരു സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു എം.എൽ.എ. പൊതുപ്രവർത്തകയായ യുവതി രാമനഗര ജില്ലയിലെ കഗ്ഗളിപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് എം.എൽ.എക്കെതിരെ കേസെടുത്തത്.
മുത്യാളനഗരയിൽ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. വധഭീഷണിയും മുഴക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.