ഡോ. മഞ്ജുനാഥ്
ബംഗളൂരു: പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. സി.എൻ. മഞ്ജുനാഥിന്റെ ബി.ജെ.പിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം തിങ്കളാഴ്ച നടക്കും. ബംഗളൂരുവിൽ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അദ്ദേഹം പാർട്ടി അംഗത്വം ഏറ്റുവാങ്ങും. ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മരുമകനായ മഞ്ജുനാഥിനെ ബംഗളൂരു റൂറൽ സീറ്റിൽ സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിന് നിലനിർത്താൻ കഴിഞ്ഞ ഏക സീറ്റാണിത്.
കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷാണ് സിറ്റിങ് സ്ഥാനാർഥി. ഇത്തവണ ജെ.ഡി-എസും ബി.ജെ.പിയും സഖ്യമായി മത്സരിക്കുന്നതിനാൽ ഈ സീറ്റുകൂടി കോൺഗ്രസിൽനിന്ന് പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇരുപാർട്ടികൾക്കും സ്വീകാര്യനായ സി.എൻ. മഞ്ജുനാഥിനെ പോലൊരു സ്ഥാനാർഥിയെ ബംഗളൂരു റൂറലിൽ കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.