Posted On
date_range Updated On
date_range ബിദരഹള്ളി കരയോഗം ഓണാഘോഷം 10ന്
ബംഗളൂരു: കെ.എൻ.എസ്.എസ് ബിദരഹള്ളി കരയോഗം ഓണാഘോഷം നവംബർ 10ന് നടക്കും. ബിദരഹള്ളി യൂനിക് റെയ്സ് ലേഔട്ടിലെ കരയോഗം ഓഫിസിനു സമീപം രാവിലെ 9.30 മുതൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ക്വിസ്, വടംവലി, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ നായർ എന്നിവരും പുതിയ ബോർഡ് ഭാരവാഹികളും പങ്കെടുക്കുമെന്ന് സെക്രട്ടറി പ്രശാന്ത് എസ്. പിള്ള അറിയിച്ചു. ഫോൺ: 9886304947.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.