രാ​മ​ച​ന്ദ്ര ഗൗ​ഡ

മുതിർന്ന ബി.ജെ.പി നേതാവ് രാമചന്ദ്ര ഗൗഡ അന്തരിച്ചു

ബംഗളൂരു: മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ മന്ത്രിയുമായ രാമചന്ദ്ര ഗൗഡ(88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 06.25 ഓടെയായിരുന്നു അന്ത്യം. ബാംഗ്ലൂർ സിറ്റി കോർപറേഷൻ അംഗം, ലെജിസ്ലേറ്റിവ് കൗൺസിൽ അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1938 ഡിസംബർ 13 ന് തുംകൂർ ജില്ലയിലെ കുനിഗലിലെ തിപ്പൂരിലാണ് ജനനം.

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര, കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ശോഭ കരന്ദ്‌ലാജെ, കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവര്‍ രാമചന്ദ്ര ഗൗഡയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.

ഗൗഡയുടെ വിയോഗത്തോടെ കർണാടകക്ക് ഏറ്റവും മുതിർന്ന രാഷ്ട്രീയ വ്യക്തികളിൽ ഒരാളെ നഷ്ടപ്പെട്ടുവെന്നും സാമൂഹിക മാധ്യമമായ എക്സില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര കുറിച്ചു. പാർട്ടിയോടും പൊതുസേവനത്തോടും രാഷ്ട്രത്തോടുമുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ പ്രതിബദ്ധത എപ്പോഴും ഓർമിക്കപ്പെടുമെന്ന് ശോഭ കരന്ദ്‌ലാജെ പറഞ്ഞു.

നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോകയും ഗൗഡയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. ബാംഗ്ലൂർ ബി.ജെ.പിയുടെ ഭീഷ്മർ എന്നും സംസ്ഥാനത്തെ പാർട്ടിയുടെ സംഘടനാ വളർച്ചയുടെ പ്രധാന ശിൽപികളിൽ ഒരാളെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു സഹോദരനെ കൂടി നഷ്ടപ്പെട്ടുവെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഭാര്യ: യശോദ.

Tags:    
News Summary - Senior BJP leader Ramachandra Gowda passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.