Posted On
date_range Updated On
date_range മംഗളൂരുവിൽ 11 ബംഗ്ലാദേശ് പൗരന്മാർ കൂടി അറസ്റ്റിൽ
മംഗളൂരു: നഗരത്തിലെ രണ്ട് വ്യത്യസ്ത നിർമ്മാണ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന 11 ബംഗ്ലാദേശി പൗരന്മാരെ കൂടി മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മുക്കയിൽ നിന്ന് എട്ട് പേരെ നേരത്തെ പിടികൂടിയിരുന്നു.
അറസ്റ്റിലായ 11 പേരിൽ നാലുപേർ 15 നും 17 നും ഇടയിൽ പ്രായമുള്ളവരാണ്. മുഹമ്മദ് കൗസർ അലി (21), മുഹമ്മദ് നൂർ അമിൻ (34), മുഹമ്മദ് നഹിദുൽ ഇസ്‌ലാം (22), മുഹമ്മദ് ഹുമയൂൺ കോബിർ (22), മുഹമ്മദ് റോംജൻ അലി (23), മുഹമ്മദ് അബ്ദുൾ റഹ്മാൻ റോയൽ (19), മുഹമ്മദ് നോയാൻ (24) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. എല്ലാവരും ബംഗ്ലാദേശിലെ രാജ്ഷാഹി ജില്ലയിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
ഔപചാരിക തടങ്കൽ, നാടുകടത്തൽ ഉത്തരവുകൾ നേടുന്നതിനായി സമഗ്രമായ റിപ്പോർട്ട് ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന് അയച്ചതായി സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.