ആ​റ് റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വെ​ബ് ടാ​ക്‌​സി കി​യോ​സ്‌​ക്

ബം​ഗ​ളൂ​രു: ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം ബം​ഗ​ളൂ​രു റെ​യി​ല്‍വേ ഡി​വി​ഷ​ന് കീ​ഴി​ലെ ആ​റ് പ്ര​ധാ​ന സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വെ​ബ് ടാ​ക്‌​സി ക​മ്പ​നി​ക​ളാ​യ റാ​പ്പി​ഡോ​യും ന​മ്മ​യാ​ത്രി​യും കി​യോ​സ്‌​ക്കു​ക​ൾ സ്ഥാ​പി​ക്കും.

കാ​ബ്, ഓ​ട്ടോ​റി​ക്ഷ സ​ര്‍വി​സു​ക​ളാ​കും ഉ​ണ്ടാ​വു​ക. സ്‌​റ്റേ​ഷ​നി​ല്‍ വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് തു​ട​ർ​യാ​ത്ര സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. റാ​പ്പി​ഡോ കെ.​എ​സ്.​ആ​ര്‍ ബം​ഗ​ളൂ​രു സി​റ്റി, സ​ര്‍ എം. ​വി​ശ്വേ​ശ്വ​രാ​യ ടെ​ര്‍മി​ന​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ.​സി വെ​യി​റ്റി​ങ് ഏ​രി​യ ടെ​ര്‍മി​ന​ല്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ബു​ക്കി​ങ് കി​യോ​സ്‌​ക്കു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​ത് കൂ​ടാ​തെ യ​ശ്വ​ന്ത​പു​ര, ഹൂ​ഡി സ്റ്റേ​ഷ​നു​ക​ളി​ലും കി​യോ​സ്‌​ക്കു​ക​ള്‍ സ്ഥാ​പി​ക്കും. അ​തേ​സ​മ​യം ന​മ്മ​യാ​ത്ര കെ.​ആ​ര്‍ പു​രം, വൈ​റ്റ് ഫീ​ല്‍ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും കി​യോ​സ്‌​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​ക. റാ​പ്പി​ഡോ​യും ന​മ്മ​യാ​ത്രി​യും ചേ​ര്‍ന്ന് റെ​യി​ല്‍വേ​ക്ക് 53 ല​ക്ഷം രൂ​പ വാ​ര്‍ഷി​ക ഫീ​സ് ന​ല്‍കും. ഓ​രോ കി​യോ​സ്‌​ക്കി​ലും കു​റ​ഞ്ഞ​ത് അ​ഞ്ചു കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും വെ​ബ് ടാ​ക്‌​സി ക​മ്പ​നി​ക​ള്‍ ഉ​റ​പ്പാ​ക്കും.

Tags:    
News Summary - Bengaluru railway division onboards Rapido Namma Yatri set up booking kiosks at stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.