വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന ടെർമിനൽ രണ്ടിന്റെ ഉൾവശം
ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ രണ്ട് (ടി2) ഉദ്ഘാടനത്തിന് സജ്ജമായി. അതിമനോഹരമായി അത്യാധുനിക സൗകര്യത്തോടെയാണ് ഈ ടെർമിനൽ പൂർത്തിയാക്കിയിരിക്കുന്നത്. നവംബർ 11ന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ടെർമിനൽ രണ്ട് പ്രവർത്തനം തുടങ്ങുന്നതോടെ അധികൃതർക്ക് യാത്രക്കാരെ കൈകാര്യം ചെയ്യൽ, യാത്രക്കാർക്ക് എത്തിച്ചേരൽ, യാത്ര അയക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഇരട്ടിയാകും.
നിലവിൽ വർഷം 2.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് വിമാനത്താവളത്തിനുള്ളത്. ഇനി അത് അഞ്ചുമുതൽ ആറ് കോടിയാകും. 5,000 കോടി രൂപ ചെലവിട്ടാണ് ടെർമിനൽ രണ്ട് നിർമിച്ചിരിക്കുന്നത്. ബംഗളൂരുവിന്റെ ഗാർഡൻ സിറ്റി എന്ന വിശേഷണത്തോട് ചേർന്ന് നിൽക്കുന്നതാണ് ടെർമിനൽ രണ്ടിന്റെ രൂപരേഖ. ഒരു പൂന്തോട്ടത്തിലൂടെ നടക്കുന്ന പ്രതീതിയാണ് ഇവിടം. പതിനായിരം ചതുരശ്ര മീറ്റർ ദൂരം യാത്രക്കാർക്ക് പൂന്തോട്ടത്തിലൂടെ നടക്കാം.
ബംഗളൂരു നഗരത്തിന്റെ സ്ഥാപകൻ നാടപ്രഭു കെംപഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കലപ്രതിമയും ദേവനഹള്ളിയിലെ വിമാനത്താവള പരിസരത്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ബംഗളൂരുവിൽ പ്രധാനമന്ത്രി പൊതുസമ്മേളനത്തിലും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.