മംഗളൂരു: മംഗളൂരു സർഫ് ക്ലബ് ജനുവരി 26ന് തണ്ണീർഭാവി ബീച്ചിൽ അന്താരാഷ്ട്ര കടൽ നീന്തൽ ചാമ്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പായ ‘ഡെൻ ഡെൻ’സംഘടിപ്പിക്കും. രണ്ടു വർഷമായി നടത്തിവരുന്ന ചാമ്പ്യൻഷിപ്പിൽ ഓരോ പതിപ്പിലും പങ്കാളിത്തം വർധിച്ചുവരുകയാണെന്ന് സംഘാടകർ അവകാശപ്പെട്ടു. ഈ വർഷം നീന്തൽക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന പ്രതീക്ഷിക്കുന്നതിനാൽ പരിപാടിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ദേശീയതല നീന്തൽക്കാർ മത്സരത്തിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം രണ്ടാം പതിപ്പിൽ 200ഓളം നീന്തൽക്കാർ പങ്കെടുത്തിരുന്നുവെന്നും ഈ വർഷം ഏകദേശം 400 മത്സരാർഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മംഗളൂരു സർഫ് ക്ലബ് സെക്രട്ടറി കാർത്തിക് നാരായൺ പറഞ്ഞു.
ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത മംഗളൂരു സർഫ് ക്ലബിലെ ഒളിമ്പ്യൻ ഗഗൻ ഉള്ളാൾ ആണ് ഈ വർഷത്തെ ഡെൻ ഡെൻ നീന്തൽ മത്സരത്തിന്റെ സാങ്കേതിക കമ്മിറ്റിയെ നയിക്കുന്നത്. പരിപാടി നടക്കുന്നത് തുറന്ന സമുദ്രജലത്തിലായതിനാൽ മുൻ വർഷങ്ങളിലെപ്പോലെ സുരക്ഷാ നടപടികൾക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സഹകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.