Posted On
date_range Updated On
date_range ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് 23 മുതൽ
ബംഗളൂരു: കർണാടക ചലച്ചിത്ര അക്കാദമി (കെ.സി.എ) സംഘടിപ്പിക്കുന്ന ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ബിഫ്സ്) പതിനാലാമത് എഡിഷന് മാർച്ച് 23 മുതൽ തുടക്കമാവും. മാർച്ച് 30 വരെ നീളുന്ന മേളയിൽ വിവിധ കാറ്റഗറികളിലായി 300 ലേറെ സിനിമകൾ പ്രദർശിപ്പിക്കും.
ചലച്ചിത്രമേളയുടെ ലോഗോ പ്രകാശനം ബംഗളൂരുവിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിച്ചു. റവന്യൂ മന്ത്രി ആർ. അശോക, കർണാടക ചലച്ചിത്ര അക്കാദമി അധ്യക്ഷൻ അശോക് കശ്യപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.