Posted On
date_range Updated On
date_range ബംഗളൂരു-എറണാകുളം ഇന്റർസിറ്റി വഴിതിരിച്ചുവിടും
ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു-എറണാകുളം-കെ.എസ്.ആർ ബംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു. ബംഗളൂരു- ഹൊസൂർ പാതയിൽ നവീകരണപ്രവൃത്തി നടക്കുന്നതിനാലാണ് മാറ്റം.
കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ പതിവ് ഷെഡ്യൂൾ പ്രകാരമുള്ള കാർമലാരം, ഹൊസൂർ, ധർമപുരി എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കും. ഹൊസൂർ-സേലം പാതക്കുപകരം കെ.ആർ പുരം- ബംഗാർപേട്ട്- സേലം പാതയിലൂടെയാണ് സർവിസ് നടത്തുക. ബംഗളൂരു കന്റോൺമെന്റ് കഴിഞ്ഞാൽ പിന്നീട് സേലത്തു മാത്രമേ സ്റ്റോപ്പുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.