കോൺഗ്രസ് -എസ്.ഡി.പി.ഐ കൂട്ടുകെട്ടിൽ ബണ്ട്വാൾ നഗരസഭ വൈസ് ചെയർമാനായ എസ്.ഡി.പി.ഐയുടെ മൂനിഷ് അലി, ചെയർമാൻ കോൺഗ്രസിലെ വാസു പൂജാരി എന്നിവർ മുതിർന്ന കോൺഗ്രസ് നേതാവ് മുൻ മന്ത്രി ബി. രമാനാഥ റൈക്കൊപ്പം
ദക്ഷിണ കന്നട ബണ്ട്വാൾ നഗരസഭ: കോൺഗ്രസും എസ്.ഡി.പി.ഐയും ഒന്നിച്ചു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ നഗരസഭ ചെയർമാനായി കോൺഗ്രസിന്റെ വാസു പൂജാരി ലൊറെട്ടോയും വൈസ് ചെയർമാനായി എസ്.ഡി.പി.ഐയുടെ മൂനിഷ് അലിയും തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും എസ്.ഡി.പി.ഐയും പരസ്പരം പിന്തുണച്ചു.
27 അംഗ ഭരണസമിതിയിൽ കോൺഗ്രസിനും ബി.ജെ.പിക്കും 11 വീതവും എസ്.ഡി.പി.ഐക്ക് നാലും കൗൺസിലർമാരാണുള്ളത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ദക്ഷിണ കന്നട എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, ബണ്ട്വാൾ എം.എൽ.എ രാജേഷ് നായ്ക് എന്നിവർകൂടി വോട്ടവകാശമുള്ള അംഗങ്ങളായതിനാൽ ബി.ജെ.പിയുടെ ചെയർമാൻ സ്ഥാനാർഥി എ. ഗോവിന്ദ പ്രഭുവിനും വൈസ് ചെയർമാൻ സ്ഥാനാർഥി ഹരിപ്രസാദിനും 13 വീതം വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് -എസ്.ഡി.പി.ഐ സഖ്യം 15 വീതം വോട്ടുകളിൽ വിജയം കൊയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.