Posted On
date_range Updated On
date_range ബംഗളൂരു;നാഗ്വാര ജങ്ഷനിൽ ഗതാഗത നിയന്ത്രണം
ബംഗളൂരു: മെട്രോ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നാഗ്വാര ജങ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. ഔട്ടർ റിങ് റോഡ്, ലിംഗരാജപുരം, ഹെന്നൂർ ഫ്ലൈഓവർ ഭാഗത്തുനിന്ന് നാഗ്വാര ജങ്ഷൻ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ നാഗ്വാര മെയിൻ റോഡ് ഒഴിവാക്കി അംബേദ്കർ ഗ്രൗണ്ടിന് സമീപത്തെ സർവിസ് റോഡ് ഉപയോഗപ്പെടുത്തണം. നാഗ്വാര മേൽപാലം വഴി ഹെബ്ബാൾ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.