അധികൃതരുടെ അലംഭാവം മൂലമുള്ള മരണങ്ങൾ; മെട്രോ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ബംഗളൂരു

ബംഗളൂരു: മെട്രോ നഗരങ്ങളിൽ പൗരന്‍മാരുടെ ജീവൻ സംരക്ഷിക്കുന്നതിൽ അധികൃതരുടെ അലംഭാവം മൂലമുണ്ടായ മരണങ്ങളിൽ മുന്നിൽ ബംഗളൂരു. 2024ലെ കണക്ക് പ്രകാരം 17പേരാണ് ഇത്തരത്തിൽ വിവിധ അപകടങ്ങളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന എൻ.സി.ആർ.ബി റിപ്പോർട്ടിലാണ് വിവരമുള്ളത്.

വൈദ്യുത വിതരണ സംവിധാനങ്ങളുടെ നടത്തിപ്പിലെ വീഴ്ചയാണ് അപകടമരണങ്ങളുടെ പ്രധാന കാരണം. അലക്ഷ്യമായി വീണുകിടക്കുന്ന വൈദ്യതി വയറുകൾ, മോശം നടപ്പാതകൾ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു.

മഴയത്തോ കാറ്റിലോ വൈദ്യുതി വയറുകൾ പൊട്ടി വീണാണ് മരണങ്ങളിൽ അധികവും സംഭവിച്ചതെന്നും സുരക്ഷ ഉറപ്പ് വരുത്തുന്നതിന് തങ്ങൾ നടപടി സ്വീകരിക്കാറുണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ ഇത്തരം അപകടങ്ങൾ സംഭവിച്ചു പോകുന്നതാണെന്നുമാണ് ബെസ്കോം മുതിർന്ന ഉദ്യോഗസ്ഥന്‍ കണക്കുകളിൽ പ്രതികരിച്ചത്.

നടപ്പാതകളിൽ അപകട ഭീഷണി ഉയർത്തുന്ന വൈദ്യുത വയറുകൾ നീക്കം ചെയ്യാൻ എത്രയും വേഗം നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. നടപ്പാതകൾ തകർന്ന് കിടക്കുന്നത് മൂലം റോഡിലിറങ്ങി നടക്കുന്നത് വലിയ അപകടങ്ങൾക്ക് വഴി വെക്കുന്നുണ്ട്.  ഇതിനും പരിഹാരം കാണണമെന്ന് ബംഗളൂരുവിലz ജനങ്ങൾ ആവശ്യപ്പെടുന്നു.

Tags:    
News Summary - Bangalore top in metros in the death by authority negligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.