Posted On
date_range Updated On
date_range ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ് ഫുട്ബാൾ ഇന്ന്
ബംഗളൂരു: ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ് ഒരുക്കുന്ന ഫുട്ബാൾ ടൂർണമെന്‍റ് സീസൺ 2 ഞായറാഴ്ച നടക്കും. ബംഗളൂരു സർജാപൂർ റോഡിലെ വെലോസിറ്റി ഫുട്ബാൾ ടെറഫിലാണ് കളി. 24 മലയാളി ഫുട്ബാൾ ടീമുകളിലായി 240 ഓളം പേർ മത്സരിക്കും.
വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. രാവിലെ എട്ടു മണി മുതൽ ആരംഭിക്കുന്ന ഗ്രൂപ് തല മത്സരങ്ങളുടെ ഫൈനൽ രാത്രി 9.30ഓടെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 2019 ൽ ആരംഭിച്ച ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ് ഇതിനകം തന്നെ മലയാളികൾക്കായി നിരവധി കായിക പരിപാടികൾ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.