ബംഗളൂരു-കണ്ണൂർ എക്സ്പ്രസിലെ രണ്ട് സ്ലീപ്പർ കോച്ചുകൾ ജനറലാക്കുന്നു
ബംഗളൂരു: തിരക്കേറിയ യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് ടെയിനുകളിലെ (16527/16528) രണ്ടു സ്ലീപ്പർ കോച്ചുകൾ ജനറലായി മാറ്റാൻ നിർദേശം. റിസർവ് ചെയ്യാത്ത യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ചാണിത്. കോയമ്പത്തൂർ വഴിയുള്ള ഈ ടെയിനിയിലെ സ്ലീപ്പർ കോച്ച് യാത്രക്കാർക്ക് ഇത് തിരിച്ചടിയാകും. ഹാസൻ-മംഗളൂരു വഴി ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് എക്സ്പ്രസ് ടെയിൻ (16511/16512) ഉണ്ടെങ്കിലും കൂടുതൽ യാത്രക്കാർ കോയമ്പത്തൂർ വഴിയാണ്.
ഒരു കോച്ചിൽ 80 ബർത്തുകളാണുണ്ടാവുക. രണ്ടെണ്ണം ജനറലാവുന്നതോടെ 160 പേർക്ക് റിസർവേഷൻ സൗകര്യം ഇല്ലാതാവും. പുതുവർഷ സമ്മാനമാവും ഈ 'ഉറക്കം' കെടുത്തൽ. നേരത്തേ ഈ ടെയിനിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ കുറച്ച് എ.സി കോച്ചിലേക്ക് മാറ്റിയിരുന്നു. നിലവിൽ 11 സ്ലീപ്പർ കോച്ചാണുള്ളത്. ഇത് ഒമ്പതാവും. രണ്ട് ജനറൽ കോച്ചുള്ളത് നാലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.