മദ്രസാ വിദ്യാർഥികൾക്കായി ആത്മീയബോധവും ദീനി അറിവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി, ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ആരംഭിക്കുന്ന പുതിയ നോളജ് സെഷൻ പരമ്പരയുടെ ആദ്യ ഘട്ടമായ ‘അത്തർഗീബ് 1.0’ എന്ന ഓൺലൈൻ വർക്ക്‌ഷോപ്പ് ഇന്ന് വൈകുന്നേരം 6.45ന് നടക്കും.
മദ്രസ വിദ്യാർഥികളിൽ ആത്മീയ പ്രചോദനവും ജീവിത മൂല്യങ്ങളോടുള്ള അവബോധവും വളർത്തുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം. പുതുതലമുറയെ ദീനി ബോധവത്കരണത്തിലേക്ക് കൂടുതൽ ആകർഷിക്കുകയും കുടുംബങ്ങളുടെ സഹഭാഗിത്വം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ബാംഗ്ലൂർ ഇസ്ലാഹി സെന്ററിന്റെ ദൗത്യം.
‘അത്തർഗീബ്’ പരമ്പരയുടെ ഭാഗമായി ഓരോ മാസവും രണ്ടു പ്രചോദനാത്മക ക്ലാസുകൾ സംഘടിപ്പിക്കാനാണ് പദ്ധതി. ഓരോ മാസത്തിലും ആദ്യ വെള്ളിയാഴ്ച മാതാപിതാക്കൾക്കായും അവസാന വെള്ളിയാഴ്ച കുട്ടികൾക്കായും സെഷനുകൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇന്നത്തെ സെഷനിൽ പ്രശസ്ത പ്രഭാഷകനായ അശ്കർ ഇബ്രാഹിം “നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കൾ” എന്ന വിഷയത്തിൽ മദ്രസാ വിദ്യാർഥികൾക്കായി ക്ലാസ് കൈകാര്യം ചെയ്യും.
പരിപാടി Google Meet മുഖേന ഓൺലൈൻ ആയി നടക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ചേരാവുന്ന ലിങ്ക്:
🔗 https://meet.google.com/cxy-pdvu-miu
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി ബാംഗ്ലൂർ ഇസ്ലാഹി സെന്ററിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:
🔗 https://chat.whatsapp.com/EuHO23NQVgj6Q2ilCkHOyG
സംഘാടകർ എല്ലാ രക്ഷിതാക്കളെയും കുട്ടികളെയും കുടുംബസമേതം പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 96562 38989, 99000 1339
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.