ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ചൊവ്വാഴ്ച നടന്ന സംവാദത്തിൽ ദസ്താൻസാപ്പർ, എഡ്ഗാർ ബാഗ്ദാസാര്യ, എൻ. വിദ്യാശങ്കർ, ഡോ. ജയന്ത മാധബ്
ദത്ത, വിനോദ് കപ്രി എന്നിവർ
ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ അഞ്ചാം ദിനമായ ബുധനാഴ്ച, കാന്‍ ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയ ‘ദ ഷേമ് ലെസ്’, ‘ത്രീ കിലോമീറ്റര്‍ ടു ദി എന്‍ഡ് ഓഫ് ദ വേള്‍ഡ്’ എന്നിവയടക്കം ഒരുപിടി മികച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കും.
അറബിക്, സ്പാനിഷ്, ജർമനി, ഇംഗ്ലീഷ്, കൊറിയൻ, ടർക്കിഷ്, ഫ്രഞ്ച് സിനിമകൾക്കു പുറമെ ഒരു മലയാള ചലച്ചിത്രം ഉള്‍പ്പെടെ 15 ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശനത്തിനുണ്ടാകും. കൊങ്ങിണി, കന്നട, മലയാളം, ഹിന്ദി, രാജസ്ഥാനി, മൈഥിലി എന്നീ ഭാഷകളിലുള്ള ചിത്രങ്ങളാണ് ഇന്ന് പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. ഇന്ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ ‘ദി എക്സൈല്‍സ്’ തെസലോനികി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയിരുന്നു.
ലാ കസാ- മലാഗ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച സ്ക്രീന്‍ പ്ലേ, മികച്ച സംഗീതം, പ്രേക്ഷക അവര്‍ഡ്, യങ് ജൂറി അവാര്‍ഡ്, മികച്ച ചിത്രം എന്നീ വിഭാഗങ്ങളില്‍ പുരസ്കാരം നേടി. ‘മൂണ്‍’ ലോകാര്‍നോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ സ്പെഷല്‍ ജൂറി പുരസ്കാരവും നേടി.
പെഡ്രോ ഫ്രിയറി സംവിധാനം ചെയ്ത ‘മാലു’ കൈറോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടി, മികച്ച സംവിധായകന് എന്നീ വിഭാഗത്തിലും സാവോ പോളോ ഫിലിം ഫെസ്റ്റിവലില്‍ സ്പെഷല്‍ അവാര്‍ഡ് സിനിമ വിഭാഗത്തിലും റിയോ ഡി ജനീറോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടി, മികച്ച സംവിധായകന്, മികച്ച സഹനടി, മികച്ച സ്ക്രീന്‍ പ്ലേ എന്നീ വിഭാഗത്തിലും പുരസ്കാരം ലഭിച്ചു. ‘ദ വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’ ഷികാഗോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയിട്ടുണ്ട്.
ഡോ. രാജ്കുമാര് ഭവനില്‍ രാവിലെ 11ന് വരുണ്‍ ഗംഗാധറിന്റെ ‘സ്വരാജ്യ 1942’യും (കന്നട) സെബാസ്റ്റ്യന്‍ ഡേവിഡിന്റെ ‘ബെലി ഹൂ’ (കന്നട) മൂന്നിനും നാഗരാജ സോമായാജിയുടെ ‘മര്യാദെ പ്രശ്നെ’ (കന്നട) വൈകീട്ട് ആറിനും പ്രദര്‍ശിപ്പിക്കും.സുചിത്ര ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്യന് ചന്ദ്ര പ്രകാശിന്റെ ‘ആജൂര്‍’ (മൈഥിലി) രാവിലെ 10.45നും, ദീപാങ്കര്‍ പ്രകാശിന്റെ ‘ശാന്തി നികേതന്‍’ (രാജസ്ഥാനി) 1.30നും പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.