അപ്പാര്‍ട്ടുമെന്റുകള്‍ക്ക് സഞ്ചാരി 'കാവേരി' മുഖേന 'വെള്ളം' ബുക്ക് ചെയ്യാം
ബംഗളൂരു: നഗരത്തിലെ അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് കുടിവെള്ളം ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനായി ബാംഗ്ലൂർ വാട്ടര്‍ സപ്ലെ ആന്‍ഡ് സ്വീവേജ് ബോര്‍ഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) കാവേരി പദ്ധതി ആരംഭിച്ചു. ബി.ഐ.എസ് അംഗീകാരമുള്ള കുടിവെള്ളമാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. ബി.ഡബ്ല്യു.എസ്.എസ്.ബിയുടെ ഔദ്യോഗിക വെബ് സൈറ്റ്/ മൊബൈല്‍ ആപ് എന്നിവ മുഖേന വെള്ളം ബുക്ക് ചെയ്യാം. മൊബൈല്‍ ആപ്/ വെബ്സൈറ്റ് മുഖേന വെള്ളം ബുക്ക് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കുടിവെള്ള പദ്ധതി കൂടിയാണിത്.
പദ്ധതി മുഖേന അപ്പാര്‍ട്ടുമെന്റുകള്‍ക്ക് ഒരുവര്‍ഷത്തേക്ക് ബുക്കിങ് നടത്താം. ഒരു മാസത്തെ തുക മുന്‍കൂറായി നല്‍കണം. ഇതുമൂലം അപ്പാര്‍ട്ടുമെന്റുകളില്‍ തടസ്സമില്ലാതെ ജലവിതരണം ലഭ്യമാകും. നഗരത്തിൽ ജലസ്രോതസ്സുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഭൂഗര്‍ഭ ജല ഉപയോഗം കുറക്കുക എന്നതാണ് പദ്ധതി തുടങ്ങാന്‍ കാരണമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ രാം പ്രശാന്ത് മനോഹര്‍ പറഞ്ഞു.
അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്നവര്‍ പ്രധാനമായും കുടിവെള്ളത്തിനായി ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്. ടാങ്കറുകള്‍ കുഴല്‍ കിണറുകളില്‍നിന്നാണ് വെള്ളമെടുക്കുന്നത്. ഇത് ഭൂഗര്‍ഭജലം കുറയുന്നതിന് കാരണമാകുന്നു. സ്വകാര്യ ടാങ്കറുകള്‍ ഈടാക്കുന്ന അമിതകൂലി ഒഴിവാക്കുന്നതിനും ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ജലം ലഭിക്കുന്നതിനും പദ്ധതി മുഖേന സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.