ബ​ന്ദി​പ്പു​ർ രാ​ത്രി​യാ​ത്ര നി​രോ​ധ​നം തു​ട​ര​ണം- എം.​പി

ബം​ഗ​ളൂ​രു: ബ​ന്ദി​പ്പു​ർ ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലൂ​ടെ​യു​ള്ള രാ​ത്രി​കാ​ല ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ക്ക​ണ​മെ​ന്ന് മൈ​സൂ​രു എം.​പി യ​ദു​വീ​ർ കൃ​ഷ്ണ​ദ​ത്ത ചാ​മ​രാ​ജ വൊ​ഡ​യാ​ർ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ലൂ​ടെ രാ​ത്രി​കാ​ല വാ​ഹ​ന ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള എം.​പി. എം.​കെ. രാ​ഘ​വ​ൻ മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ച്ച കാ​ര്യം എം.​പി പ​രാ​മ​ര്‍ശി​ച്ചു.

2024 ലെ ​വ​യ​നാ​ട് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി വാ​ദ്ര തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ സ​ർ​ക്കാ​ർ ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് അ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ശി​വ​കു​മാ​ർ പ​റ​ഞ്ഞി​രു​ന്ന കാ​ര്യം എം.​പി സൂ​ചി​പ്പി​ച്ചു. ബ​ന്ദി​പ്പു​രി​നെ ഒ​രു രാ​ഷ്ട്രീ​യ വി​ഷ​യ​മാ​യി കാ​ണ​രു​തെ​ന്നും ക​ർ​ണാ​ട​ക​യു​ടെ പാ​രി​സ്ഥി​തി​ക താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും വൊ​ഡ​യാ​ർ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ക​ർ​ണാ​ട​ക​യു​ടെ ഏ​റ്റ​വും വി​ല​യേ​റി​യ പാ​രി​സ്ഥി​തി​ക മൂ​ല​ധ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ബ​ന്ദി​പ്പു​ർ.

വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​വു​മാ​ണ്. രാ​ത്രി ഗ​താ​ഗ​തം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന് ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കും. രാ​ത്രി​യി​ലെ മൃ​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​ത്തെ ഹെ​ഡ്‌​ലൈ​റ്റു​ക​ളും വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ​വും ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും റോ​ഡ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും.

കൂ​ടാ​തെ വ​ന്യ​ജീ​വി​ക​ളെ അ​വ​യു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​ക​ളി​ൽ​നി​ന്ന് അ​ക​റ്റു​ക​യും ചെ​യ്യു​മെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​ര്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Ban on night pilgrimage in Bandipur should continue - MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.