ബാ​ല​ശാ​സ്ത്ര വി​ജ്ഞാ​ന പ​രീ​ക്ഷ: ദ്യു​തി ദേ​ശീ​യ ബാ​ല​ശാ​സ്ത്ര പ്ര​തി​ഭ

ബം​ഗ​ളൂ​രു: പി.​ടി. ഭാ​സ്ക​ര​പ്പ​ണി​ക്ക​ർ സ്മാ​ര​ക​സ​മി​തി​യും ശാ​സ്ത്ര സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പും ചേ​ർ​ന്നു ന​ട​ത്തു​ന്ന ബാ​ല​ശാ​സ്ത്ര വി​ജ്ഞാ​ന പ​രീ​ക്ഷ​യി​ൽ ഈ ​വ​ർ​ഷം ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​വാ​സി വി​ഭാ​ഗ​ത്തി​ലെ ബാ​ല​ശാ​സ്ത്ര പ്ര​തി​ഭ​യാ​യി മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​റി​ലെ ദ്യു​തി ശ്യാം ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ല​ക്ട്രോ​ണി​ക് സി​റ്റി വി​ബ്ജി​യോ​ർ ഹൈ​സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ന​ന്മ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി മ​ല​യാ​ളം പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ ആ​മ്പ​ൽ കോ​ഴ്സ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്.

കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും​നി​ന്നു​മാ​യി അ​ഞ്ഞൂ​റി​ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ബാ​ല​ശാ​സ്ത്ര പ​രീ​ക്ഷ​യി​ൽ പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചും ആ​ളു​ക​ളോ​ട് ചോ​ദി​ച്ചു​മൊ​ക്കെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി ഒ​രു പ്രോ​ജ​ക്ട​ട​ക്ക​മു​ള്ള പു​സ്ത​കം ത​യാ​റാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ആ​ദ്യ റൗ​ണ്ടി​ലെ പ്ര​വ​ർ​ത്ത​നം. തു​ട​ർ​ന്ന്, ഇ​വ​രി​ൽ​നി​ന്ന് മി​ക​ച്ച പു​സ്ത​കം ത​യാ​റാ​ക്കി​യ 30 പേ​ർ​ക്ക് അ​വ​സാ​ന​ഘ​ട്ട മ​ത്സ​ര​ത്തി​ൽ പ​ര​സ്പ​രം മാ​റ്റു​ര​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. പ്ര​സം​ഗ മ​ത്സ​ര​വും പ്ര​ശ്നോ​ത്ത​രി​യും ചേ​ർ​ന്ന ഈ ​ഘ​ട്ട​ത്തി​ന്റെ കൂ​ടെ പോ​യ​ന്റു​ക​ൾ ക​ണ​ക്കാ​ക്കി, ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളം മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ​നി​ന്നും ഏ​റ്റ​വു​മ​ധി​കം പോ​യ​ന്റ് നേ​ടി ദ്യു​തി ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഐ.​ടി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശ്യാം​ച​ന്ദ്-​ഹി​ത വേ​ണു​ഗോ​പാ​ല​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ദ്യു​തി. ഏ​ക സ​ഹോ​ദ​ര​ൻ നീ​ര​ദ് ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.ഈ ​വ​ർ​ഷ​ത്തേ​ത​ട​ക്കം ഏ​ഴു ത​വ​ണ​യാ​ണ് മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ബാ​ല​ശാ​സ്ത്ര പ​രീ​ക്ഷ​യി​ൽ വി​ജ​യ​കി​രീ​ടം ചൂ​ടു​ന്ന​ത്. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും ഉ​ചി​ത​മാ​യ പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി ക​ർ​ണാ​ട​ക​ത്തി​ലെ കു​ട്ടി​ക​ളെ തു​ട​ർ​ച്ച​യാ​യി ഈ ​നേ​ട്ട​ത്തി​ന് സ​ജ്ജ​രാ​ക്കു​ന്ന​ത് ടി.​സി.​എ​സി​ലെ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റും പി.​ടി.​ബി. ട്ര​സ്റ്റ് അം​ഗ​വു​മാ​യ വി​ജ​യ​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ണാ​ട​ക ‘ശാ​സ്ത്ര’ കോ​ഓ​ഡി​നേ​റ്റ​ർ ടോ​മി ജെ. ​ആ​ലു​ങ്ക​ൽ, മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​റി​ന്റെ അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ മീ​ര നാ​രാ​യ​ണ​ൻ, മ​ല​യാ​ളം മി​ഷ​നി​ലെ സീ​നി​യ​ർ അ​ധ്യാ​പി​ക അ​മ്പി​ളി ശി​വ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘാ​ട​ക സ​മി​തി​യാ​ണ്.

Tags:    
News Summary - Balasastra Vijnana Pariksha: Dyuthi Desiya Balasastra Pratibha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.