Posted On
date_range Updated On
date_range ബംഗളൂരുവിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
ബംഗളൂരു: രാംനഗറില്‍ വാഹനാപകടത്തിൽ രണ്ടു മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. വയനാട് പുല്‍പ്പള്ളി കബനിഗിരി സ്വദേശി അജിത് കുമാര്‍ (36), കസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബിന്‍ (37) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴോടെ ബംഗളൂരു-മൈസൂരു എക്സ്പ്രസ് പാതയിലാണ് അപകടം. ബംഗളൂരുവിലേക്ക് പോകുകയായിരുന്ന അജിത് കുമാറിന്‍റെ വാഹനം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ രാം നഗര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.