ഐ.ഐ.ജി.ജെ കെട്ടിടം ഉദ്ഘാടനം മന്ത്രി നിർമല സീതാരാമൻ നിർവ്വഹിക്കുന്നു
Posted On
date_range Updated On
date_range ആഭരണ പരിശീലന കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു
മംഗളൂരു: ഉഡുപ്പിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ പുതിയ കെട്ടിടം ചൊവ്വാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. യുവാക്കൾക്കും യുവ സംരംഭകർക്കും പ്രൊഫഷണൽ പരിശീലനം നൽകുന്നതിന് പുതിയ പരിശീലന സ്ഥാപനം സഹായിക്കുമെന്ന് അവർ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിൽ 41 ആഭരണ നിർമാണം, കാസ്റ്റിങ്, ടെസ്റ്റിങ്, ഫിനിഷിങ് മെഷിനറികൾ, പൂർണ ഉൽപാദന ലൈൻ സൗകര്യങ്ങൾ എന്നിവയുണ്ട്. ലാബ്-ഗ്രോൺ വജ്ര സാങ്കേതികവിദ്യകളിൽ പ്രത്യേക വ്യവസായ അധിഷ്ഠിത സർട്ടിഫിക്കേഷൻ പ്രോഗ്രാമിനായി ഇൻസ്റ്റിറ്റ്യൂട്ടും ഐഐടി മദ്രാസും തമ്മിലുള്ള ധാരണാപത്രം നിർമ്മല സീതാരാമന്റെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.