കൃ​ത്രി​മ പൂ​ക്ക​ൾ​ക്കെ​തി​രെ ലാ​ൽ​ബാ​ഗി​ൽ ബോ​ധ​വ​ത്ക​ര​ണം

ബം​ഗ​ളൂ​രു: കൃ​ത്രി​മ പൂ​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പൂ ​ക​ർ​ഷ​ക​ർ. ബം​ഗ​ളൂ​രു ലാ​ൽ​ബാ​ഗ് ഗാ​ർ​ഡ​നി​ലാ​ണ് ഹോ​ർ​ട്ടി​ക​ൾ​ച​ർ വ​കു​പ്പി​ന്റെ​യും ഹെ​ബ്ബാ​ളി​ലെ അ​ന്താ​രാ​ഷ്ട്ര പൂ ​ലേ​ല കേ​ന്ദ്ര​ത്തി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ വ്യ​ത്യ​സ്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ന്ന​ത്. ലാ​ൽ​ബാ​ഗി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് റോ​സാ​പ്പൂ​ക്ക​ൾ വി​ത​ര​ണം ചെ​യ്താ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണം.

പൂ​ക്ക​ൾ​ക്കൊ​പ്പം സെ​ൽ​ഫി പോ​യ​ന്റും ഒ​രു​ക്കി​യി​രു​ന്നു. ജൈ​വ​രീ​തി​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന ചെ​ടി​ക​ളി​ൽ​നി​ന്നു​ള്ള പൂ​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശീ​ല​മാ​ക്ക​ണ​മെ​ന്നും വേ​ദി​ക​ളി​ൽ​നി​ന്നും വീ​ടു​ക​ളി​ൽ​നി​ന്നും പ്ലാ​സ്റ്റി​ക് പൂ​ക്ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

പ്ലാ​സ്റ്റി​ക് പൂ​ക്ക​ളു​ടെ അ​തി​പ്ര​സ​രം കൊ​ണ്ട് പൂ​വി​പ​ണി​യി​ൽ ഇ​ടി​വു​ണ്ടാ​കു​ന്ന​താ​യി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ പൂ​വി​പ​ണി​യി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ർ​ണാ​ട​ക​യെ​ന്നും പ്ലാ​സ്റ്റി​ക് പൂ​ക്ക​ൾ ഒ​ഴി​വാ​ക്കി പൂ ​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ക​യും പൂ ​വി​പ​ണി നി​ല​നി​ർ​ത്തു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച അ​ഡീ​ഷ​ന​ൽ ചീ​ഫ് ​സെ​ക്ര​ട്ട​റി ശാ​ലി​നി ര​ജ​നീ​ഷ് പ​റ​ഞ്ഞു. 38,000 ഹെ​ക്ട​റി​ലാ​ണ് ക​ർ​ണാ​ട​ക​യി​ൽ പൂ​കൃ​ഷി ന​ട​ക്കു​ന്ന​തെ​ന്ന് ഫ്ല​വ​ർ ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സൗ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് ടി.​എം. അ​ര​വി​ന്ദ് ചൂ​ണ്ടി​ക്കാ​ട്ടി. ഹോ​ർ​ട്ടി​ക​ൾ​ച​ർ ആ​ൻ​ഡ് സെ​റി​ക​ൾ​ച​ർ വ​കു​പ്പ് സെ​ക്ര​ട്ട​റി ഷം​ല ഇ​ഖ്ബാ​ൽ, ഹോ​ർ​ട്ടി​ക​ൾ​ച​ർ ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ വി​ശ്വ​നാ​ഥ് മു​നി​യ​പ്പ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.  

Tags:    
News Summary - Awareness against artificial flowers in Lalbagh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.