representational image
ബംഗളൂരു: സുഹൃത്തായ ഇതര മതസ്ഥയായ പെൺകുട്ടിയുമായി സംസാരിച്ചതിന് മുസ്‍ലിം യുവാവിന് മംഗളൂരുവിൽ ക്രൂര മർദനം. മംഗളൂരുവിൽനിന്ന് ഉജിരെയിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു ബെൽത്തങ്ങാടി കക്കിൻജെ സ്വദേശി ഷാഹിലിനാണ് (22) മർദനമേറ്റത്.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. യുവാവിനെ ബസിൽനിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.
പെൺകുട്ടി ബെൽത്തങ്ങാടിയിൽ ഇറങ്ങിയിരുന്നു. എന്നാൽ ഉജിരെയിൽവെച്ച് ഒരു സംഘം ബസ് തടഞ്ഞ് യുവാവിനെ വലിച്ചിറക്കി മർദിച്ചു. ഷാഹിലിനെ പരിക്കുകളോടെ ബെൽത്തങ്ങാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തി.
ആക്രമണത്തിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികൾ ബജ്റംഗ്ദൾ പ്രവർത്തകരാണെന്നാണ് വിവരം. കഴിഞ്ഞ ജൂലൈയിൽ രണ്ടു പെൺകുട്ടികൾക്കെതിരെ സദാചാര ഗുണ്ടാപ്രവർത്തനം നടത്തിയതിന് ഹിന്ദുത്വ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.