ബംഗളൂരു ഫ്രീഡം പാർക്കിൽ ആംആദ്മി പാർട്ടി പ്രവർത്തകർ നടത്തിയ ഉപവാസ സമരം
കെജ്രിവാളിന്റെ അറസ്റ്റ്: ആം ആദ്മി പ്രവർത്തകർ നിരാഹാര സത്യഗ്രഹം നടത്തി
ബംഗളൂരു: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി ദേശവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ഭാഗമായി ആംആദ്മി പാർട്ടി പ്രവർത്തകർ ബംഗളൂരുവിലും മംഗളൂരുവിലും നിരാഹാര സത്യഗ്രഹം നടത്തി.
ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന സമരത്തിന് സംസ്ഥാന പ്രസിഡൻറ് ‘മുഖ്യമന്ത്രി’ ചന്ദ്രു നേതൃത്വം നൽകി. മംഗളൂരുവിൽ മിനി വിധാന സൗധ പരിസരത്ത് രാവിലെ 6.30 ന് ആരംഭിച്ച സത്യഗ്രഹം വൈകീട്ട് ആറിന് അവസാനിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വിവേകാനന്ദ സലിൻസ്, ജില്ല പ്രസിഡൻറ് വിഷുകുമാർ, ഓർഗനൈസിങ് സെക്രട്ടറി ശനം പിേൻറാ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.