Posted On
date_range Updated On
date_range പാര്‍ക്കിങ് നിയമങ്ങള്‍ ഉടന്‍ നടപ്പാക്കും -കൃഷ്ണ ബൈരെ ഗൗഡ
ബംഗളൂരു: വാഹന പാര്‍ക്കിങ് നിയമങ്ങൾ ഉടന്‍ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗ്രേറ്റർ ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയില്ല. ഒരു ദിവസം റോഡിന്‍റെ ഒരു വശത്ത് മാത്രം പാർക്കിങ് അനുവദിക്കും.
ഇത് ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ സാധിക്കും. മെട്രോ പാത വികസിപ്പിക്കാനും ബസുകളുടെ എണ്ണം വർധിപ്പിക്കാനും റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ബംഗളൂരുവിൽ 1.5 കോടി ജനസംഖ്യയുണ്ട്. 1.25 കോടി രജിസ്റ്റർ ചെയ്ത വാഹനങ്ങളുമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഗതാഗത പ്രശ്നം ലഘൂകരിക്കാൻ പൊതുജന ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഇതിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.