ബംഗളൂരു: യുനൈറ്റഡ് മലയാളി ഫെഡറേഷൻ (യു.എം.എഫ്) സംഘടനയുടെ പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുകയും ബാംഗ്ലൂരിലെ മലയാളി സമൂഹത്തിനിടയിൽ സജീവ സാന്നിധ്യമായി മാറുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. അഡ്വ. അനിൽ തോമസ്( പ്രസിഡന്‍റ്), ജ്യോതി പ്രകാശ്(വൈസ് പ്രസിഡന്‍റ്) ജാഷിർ പൊന്നിയം(ജനറൽ സെക്രട്ടറി), ഷേബ ജേക്കബ്, ഷേബാ റെജി( ട്രഷറര്‍), നൂഹ (സെക്രട്ടറി) അഭിജിത്ത് കൊല്ലം (മീഡിയ കോഓർഡിനേറ്റര്‍), റെജികുമാർ, ഈസ, സുഭാഷ്, മിഥിലാജ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും യോഗം തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി അംഗമായി ജയ്സൺ ലൂക്കോസിനെ തെരഞ്ഞെടുത്തു.
സ്കൂൾ വിദ്യാര്‍ഥികൾക്കായി സംഘടിപ്പിച്ചുവരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ കൂടുതൽ ശക്തിപ്പെടുത്തുകയും യുവതലമുറയിൽ ലഹരിവിരുദ്ധ സന്ദേശം വ്യാപകമായി എത്തിക്കുകയും ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു. രക്തദാന ക്യാമ്പുകൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായും വിപുലമായും സംഘടിപ്പിച്ച് സമൂഹത്തിന് മാതൃകാപരമായ സേവനങ്ങൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.