ബംഗളൂരു: സംസ്ഥാനത്തെ മലനാട്, തീരദേശ മേഖലകളുടെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴ പെയ്തതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. 24 മണിക്കൂര്‍ പെയ്ത മഴ ഞായറാഴ്ച പുലർച്ചെ 5.30ഓടെയാണ് ശമിച്ചത്. ശിവമോഗ്ഗ ജില്ലയിലെ അഗുംബെയിൽ 197 മില്ലിമീറ്റർ, കുടകിലെ ഗോണിക്കൊപ്പൽ (66 മില്ലിമീറ്റർ), ഉഡുപ്പിയിലെ ബ്രഹ്മവാര (60 മില്ലിമീറ്റർ), ചിക്കമഗളൂരുവിലെ ബലേഹൊന്നൂർ (58 മില്ലിമീറ്റർ), ഉത്തര കന്നഡയിലെ സിർസി (52.5 മില്ലിമീറ്റർ) എന്നിങ്ങനെ മഴ രേഖപ്പെടുത്തി.
ഹസൻ ജില്ലയിലെ സകലേഷ്പൂര്‍ താലൂക്കിലെ എടകുമാരി, ശ്രീബാഗിലു റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടാവുകയും ട്രാക്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മംഗളൂരു, കാർവാർ, കോഴിക്കോട്, മുരുഡേശ്വർ, വിജയപുര എന്നിവിടങ്ങളിലേക്കുള്ള ഏഴ് ട്രെയിൻ സർവിസുകൾ നിർത്തിവച്ചു. ട്രാക്കുകളിൽ ചെളിയും പാറകളും വീണതിനെ തുടർന്ന് യാത്രക്കാർ ബദൽ യാത്രാ ക്രമീകരണങ്ങൾ സ്വീകരിക്കണമെന്ന് റെയിൽവേ അധികൃതർ നിർദ്ദേശിച്ചു. സിവിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷക്ക് യാത്ര ചെയ്യുന്ന ഉദ്യോഗാർഥികളെയും തടസ്സം ബാധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.