ലഹരിവിരുദ്ധ ബോധവത്കരണ റാലി

ബംഗളൂരു: ബംഗളൂരു സിറ്റി പൊലീസിന്‍റെ സഹകരണത്തോടെ രാജാജി നഗറിലെ ലുലു മാള്‍ 'ബേഡ ബ്രോ, സേ നോ ടു ഡ്രഗ്സ്' എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. നഗരത്തിലെ യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ലഹരിവസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുകയാണ് ലക്ഷ്യം.

പൊലീസ് ഡെപ്യൂട്ടി കമീഷണർ എൻ. യതീഷ് (ഐ.പി.എസ്) മുഖ്യാതിഥിയായിരുന്നു. വി.എസ്. ബൂത്തേഗൗഡ, ശങ്കരഗൗഡ ബസനഗൗഡർ, ലുലു ഗ്രൂപ്പ് കർണാടക ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ലുലു ഗ്രൂപ് കർണാടക ഡയറക്ടർ നോമൻ അസീസ് ഖാൻ, ലുലു ഗ്രൂപ്പ് കർണാടക റീജിയണൽ മാനേജർ കെ.പി. ജമാൽ എന്നിവർ പ്രമുഖരെ ആദരിച്ചു.

ഗവൺമെന്‍റ് ഹോമിയോപ്പതി മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഗവേഷണ കേന്ദ്രത്തിലെയും വിദ്യാര്‍ഥികള്‍ പരിപാടിക്ക് പിന്തുണ നൽകി. മുഖ്യാതിഥികളും ലുലു പ്രമുഖരും ലഹരിവിരുദ്ധ ബോധവൽക്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തു. രാജാജിനഗറിനു ചുറ്റുമുള്ള പ്രധാന റോഡുകളിലൂടെ ബോധവൽക്കരണ റാലി നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.

Tags:    
News Summary - Anti-drug awareness rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.