Posted On
date_range Updated On
date_range കുടകിൽ വീണ്ടും കടുവ ആക്രമണം
ബംഗളൂരു: കുടകിൽ വീണ്ടും കടുവ ഇറങ്ങിയതോടെ ജനം ഭീതിയിൽ. സൗത്ത് കുടക് മേഖലയിൽ പൊന്നംപേട്ടിലാണ് കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയത്. രണ്ടു ദിവസത്തിനിടെ രണ്ടു വളർത്തുപശുക്കളെ കൊന്നതായി ഗ്രാമവാസികൾ പറഞ്ഞു.
കടുവയുടെ ആദ്യ ആക്രമണത്തിന് പിറകെ ഇതിനെ പിടികൂടണമെന്ന് വനം വകുപ്പ് അധികൃതരോട് ഗ്രാമവാസികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് മായമുടി പഞ്ചായത്ത് പരിധിയിലെ രുദ്രഗുപ്പെയിൽ വീണ്ടും പശുവിനെ കൊന്നത്.
ആദ്യം പശു കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് 20 കിലോമീറ്റർ മാറിയാണ് രുദ്രഗുപ്പെ. രണ്ടിടത്തും ആക്രമണം നടത്തിയത് ഒരേ കടുവയാണോ എന്നത് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. അധികൃതർ സംഭവസ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.