എ.ഐ.കെ.എം.സി.സി കമ്മനഹള്ളി ഏരിയ യോഗം ബാംഗ്ലൂർ പ്രസിഡന്റ് ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി കമ്മനഹള്ളി ഏരിയ ജനറൽ ബോഡി യോഗം കമ്മനഹള്ളി എംപയർ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. ഏരിയ പ്രസിഡന്റ് യൂനുസ് കുറുവള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷുക്കൂർ സ്വാഗതം പറഞ്ഞു.
എ.ഐ.കെ.എം.സി.സി ബാംഗ്ലൂർ പ്രസിഡന്റ് ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.കെ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വി.കെ നാസർ ഹാജി, സെക്രട്ടറി അബ്ദുല്ല മാവള്ളി എന്നിവർ സംസാരിച്ചു. എസ്.ടി.സി.എച്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത അഷ്റഫ് കമ്മനഹള്ളിയെ ആദരിച്ചു. ഭാരവാഹികൾ: യൂനുസ് കുരുവാലി (പ്രസി), അബ്ദുൽ ഷുക്കൂർ എം.പി (ജന. സെക്ര), സിറാജ് (ട്രഷ), അഷ്റഫ് പി.വി, സഹീർ, ഇസ്മായിൽ (മുഖ്യ രക്ഷാ), നൗഫൽ കെ.വി, ഹാരിസ് വി.പി, റമീസ് എൻ.കെ (വൈ. പ്രസി), അൻവർ പി.പി, മുഹമ്മദ് ശിഹാബ് കെ.പി, ഷഹീദ് (ജോ. സെക്ര), ഷംസീർ ഒ.കെ, റഷീദ് തറമ്മൽ, ഫായിസ് എൻ.കെ (പാലിയേറ്റിവ് കോഓഡി), എസ്.എം അബ്ദുൽ ബാസിത് (ട്രോമ കെയർ കോഓഡി), ഷഫീഖ്, ജംഷീർ, ഷംസു എ.കെ, ജാഫർ എൻ.കെ, റാഷിദ്, അഖിൽ, റിയാസ് ഗസ്സാലി, ആഷിഖ് യു.വി, അനസ്, ഷമീൽ പി.പി (അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.