ബംഗളൂരു: ഓൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷന്റെ (എ.ഐ.ഡി.വൈ.ഒ) ആഭിമുഖ്യത്തിൽ വ്യാഴാഴ്ച സംസ്ഥാന തല ധർണ സംഘടിപ്പിക്കും. കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ വിവിധ തസ്തികകളിലെ ഒഴിവുകളിൽ ഉടൻ നിയമനം നടത്തുക, റിക്രൂട്ട്മെന്റ് നടപടികളിലെ അഴിമതി തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ധർണ ഫ്രീഡം പാർക്കിൽ രാവിലെ 11ന് ആരംഭിക്കും.
കേന്ദ്ര സർക്കാർ തസ്തികകളിൽ 9.64 ലക്ഷവും കർണാടക സർക്കാർ തസ്തികകളിൽ 258 ലക്ഷവും ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നതെന്ന് എ.ഐ.ഡി.വൈ.ഒ. ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.